Dulquer Salmaan's new car's number is going to surprise you.
വാപ്പച്ചിയുടെ ഇഷ്ടനമ്പര്‍ തേടി മകനും. ഏറെ നാളത്തെ കാത്തിരിപ്പിന് ശേഷമാണ് മമ്മൂട്ടിയുടെ ഇഷ്ടനമ്പറായ 369 സ്വന്തമാക്കാന്‍ യുവനടനായ ദുല്‍ഖര്‍ സല്‍മാന്റെ പ്രതിനിധികള്‍ ആര്‍ടിഒ ഓഫീസിലെത്തിയത്. കാക്കനാടുള്ള ആര്‍ടിഓ ഓഫീസില്‍ തിങ്കളാഴ്ച നടന്ന നമ്പര്‍ലേലത്തില്‍ വാശിയേറിയ പോരാട്ടത്തിനൊടുവില്‍ ദുല്‍ഖര്‍, മമ്മൂട്ടിയുടെ ഇഷ്ടനമ്പര്‍ സ്വന്തമാക്കിയത്. തന്റെ പുതിയ ഫോക്‌സ് വാഗണ്‍ പോളോക്ക് വേണ്ടിയാണ് ദുല്‍ഖര്‍ സിഎല്‍ സീരിസില്‍ നമ്പര്‍ ആഗ്രഹിച്ചെത്തിയത്.